+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വിനീതിന്‍റെ "ആന അലറലോടലറൽ': നായകൻ ശേഖരൻകുട്ടി

വിനീത് ശ്രീനിവാസൻ വീണ്ടും അഭിനേതാവാകുന്ന പുതിയ ചിത്രമായ ആന അലറലോടലറലിന്‍റെ ചിത്രീകരണം ചൊവ്വാഴ്ച ആരംഭിക്കും. വിനീത് തന്നെയാണ് ഫേസ്ബുക്കിൽ ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവച്ചത്. ആദ്യ വായനയിൽത്തന്ന
വിനീതിന്‍റെ
വിനീത് ശ്രീനിവാസൻ വീണ്ടും അഭിനേതാവാകുന്ന പുതിയ ചിത്രമായ ആന അലറലോടലറലിന്‍റെ ചിത്രീകരണം ചൊവ്വാഴ്ച ആരംഭിക്കും. വിനീത് തന്നെയാണ് ഫേസ്ബുക്കിൽ ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവച്ചത്. ആദ്യ വായനയിൽത്തന്നെ ഏറെ ആസ്വദിച്ച ഒരു തിരക്കഥയാണിതെന്നും വിനീത് പറയുന്നു. സംവിധായകനും തിരക്കഥാകൃത്തുമടക്കം നിരവധി പുതുമുഖങ്ങളാണ് ചിത്രത്തിന്‍റെ പിന്നണിയിൽ അണിനിരക്കുന്നത്. ശേഖരൻകുട്ടി എന്ന് തങ്ങൾ സ്നേഹത്തോടെ വിളിക്കുന്ന ഒരു ആനയാണ് ഇതിലെ നായകനെന്നും വിനീത് പറഞ്ഞു.

നവാഗതനായ ദിലീപ് മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശരത് ബാലന്‍റേതാണ് തിരക്കഥ. മനു മഞ്ജിത്ത്, വിനീത് ശ്രീനിവാസൻ എന്നിവരുടെ വരികൾക്ക് ഷാൻ റഹ്‌മാൻ‌ ഈണംപകരുന്നു. പോയട്രി ഫിലിംഹൗസിന്‍റെ ബാനറിൽ സിബി തോട്ടുപുറം, നേവിസ് സേവ്യർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.