കോട്ടയം: ഇടുക്കി മുൻസിഫ് കോടതി കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച ഉത്തരവിന് തന്റേതായ വ്യാഖ്യാനം ചമച്ചു പി.ജെ. ജോസഫ് നുണപ്രചാരണം നടത്തുകയാണെന്ന് കേരള കോൺഗ്രസ്-എം നേതാവ് ജോസ് കെ. മാണി എംപി.
പാർട്ടി ഭരണഘടന അനുശാസിക്കുന്ന എല്ലാ നടപടിക്രമങ്ങളും പാലിച്ചു നടന്ന ചെയർമാൻ തെരഞ്ഞെടുപ്പിനെ അസാധുവാക്കലോ, ഏതെങ്കിലും തരത്തിലുള്ള പരാമർശമോ കോടതി ഉത്തരവിലില്ലെന്ന് അദ്ദേഹം പറഞ്ഞു.
ചെയർമാന്റെ അധികാരം ഉപയോഗിക്കുന്പോൾ പാർട്ടി പ്രവർത്തകരുടെമേൽ അച്ചടക്കനടപടി സ്വീകരിക്കുന്നത് പരിമിതപ്പെടുത്തുന്ന തൊടുപുഴ മുൻസിഫ് കോടതിയുടെ ഉത്തരവ് തുടരാൻ മാത്രമേ ഇടുക്കി മുൻസിഫ് കോടതിയുടെ ഉത്തരവിലുള്ളൂ. ചെയർമാന്റെ മറ്റ് അധികാരങ്ങൾക്കു മേൽ ഒരു തരത്തിലുള്ള നിയന്ത്രണവും കോടതി ഏർപ്പെടുത്തിയിട്ടില്ല-ജോസ് കെ. മാണി പറഞ്ഞു.