മലയാളത്തിന്റെ വിനോദചാനലുകളില്‍ പ്രേക്ഷക വ്യൂവാര്ഷിപില് ഏഷ്യാനെറ്റിന് കനത്ത തിരിച്ചടി. സൂര്യ ടിവി ഒന്നാംസ്ഥാനത്തേക്ക് കുതിച്ചുചാട്ടവും നടത്തി. ബ്രോഡ് കാസ്റ്റ് റിസേര്‍ച് കൗണ്‍സിലിന്റെ പതിനഞ്ചാം വാരത്തിലെ കണക്ക് പുറത്തുവന്നപ്പോഴാണ് സൂര്യയുടെ ഈ ചരിത്രനേട്ടം.
ടിആര്‍പി പോയിന്റില്‍ 712 ഈ ചാനല്‍ നേടിയപ്പോള്‍ ഏഷ്യാനെറ്റിന് 635ല്‍ ഒതുങ്ങേണ്ടി വന്നു. ലോക്ക്ഡൗണ്‍ കാലത്ത് ടെലിവിഷന്‍ പ്രേക്ഷകരില്‍ വന്‍ വര്‍ധനവ് രേഘപെടുത്തുന്നുണ്ടെങ്കിലും കോവിഡ് 19 മായി ബന്ധപ്പെട്ട് ചിത്രീകരണ വിലക്കുകള്‍ നിലനില്‍ക്കുന്നുണ്ട്.
വര്‍ഷങ്ങള്‍ പിന്നിട്ട പരമ്പരകളും മറ്റു പ്രോഗ്രാമുകളും പുനഃസംപ്രേക്ഷണത്തിലൂടെയാണ് ഇപ്പോള്‍ ചാനലുകള്‍ കടന്നുപോകുന്നത്. അതുകൊണ്ട് തന്നെ മാര്‍ക്കറ്റിംഗ് രംഗത്തെ പരസ്യക്കാരുടെ പിന്മാറ്റം ഇപ്പോള്‍ ചാനലുകള്‍ നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ്.
ഏഷ്യാനെറ്റിന്റെ റേറ്റിംഗ് മികവിന് എന്നും തുണയായിരുന്നത് മികച്ച സിനിമകളും പരമ്പരകളും ഹാസ്യ റിയാലിറ്റി ഷോകളുമായിരുന്നു. നിലവിലുള്ള പരസ്യ സംവിധാനത്തില്‍ പുതിയ സിനിമകള്‍ സംപ്രേക്ഷണം ചെയ്തു റിട്ടേണ്‍ തിരിച്ചുപിടിക്കാന്‍ കഴിയില്ല എന്നതുകൊണ്ട് പഴയ സിനിമകളിലൂടെ പിടിച്ചു നില്ക്കുക എന്നതാണ് കണക്കുകൂട്ടുന്നത്. എന്നാല്‍ പുതിയ റേറ്റിംഗ് സാഹചര്യത്തില്‍ മാറ്റങ്ങള്‍ ഉണ്ടാകുമെന്നാണ് സൂചന.
സൂര്യ ടിവി മികച്ച പുതിയ സിനിമകളിലൂടെ നഷ്ട്ടപെട്ട പ്രതാപം തിരിച്ചുപിടിക്കാന്‍ ചാനലിലേക് പ്രേക്ഷകരെ ആകര്‍ഷിക്കുക എന്നതാണ് ലക്ഷ്യം വെക്കുന്നത്. അത് ഗുണം ചെയ്തു എന്നതാണ് ബാരകിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
വിഷു ദിനത്തിലെ പ്രീമിയര്‍ സിനിമ ഡ്രൈവിംഗ് ലൈസെന്‍സ് മമ്മുട്ടി യുടെ മാമാംഗത്തെയും മോഹന്‍ലാല്‍ പൃഥ്വിരാജിന്റെ ലൂസിഫര്നെയും മറികടന്നു റേറ്റിംഗ് നേടിയതാണ് വന്‍ നേട്ടമായത്. കൂടാതെ മറുഭാഷാ ചിത്രം വിജയ്യുടെ ബിഗിലും വിഷു ചിത്രങ്ങളില്‍ തിളക്കംകുട്ടി.
തൊട്ടു പിന്നിലെ ആഴ്ചയില്‍ കുഞ്ചാക്കോ ബോബന് ചിത്രം അഞ്ചം പാതിര റെക്കോര്‍ഡ് വിജയമാണ് നേടിയത്. സിനിമ തന്നെയാണ് ടെലിവിഷന്‍ പ്രേക്ഷകര്‍ അവരുടെ ഇഷ്ട വിനോദങ്ങളില്‍ പ്രിയപ്പെട്ടതെന്ന് ഈ ലോക്ക് ഡൗണ്‍ കാലത്തും തെളിയിക്കുന്നത്.