തൃശൂർ: സംസ്ഥാന അധ്യാപക, രക്ഷാകത്തൃ അസോസിയേഷന്റെ ഈ വർഷത്തെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഭിന്നശേഷിക്കാരുൾപ്പടെയുള്ള നൂറുകണക്കിനു വിദ്യാർഥികളെ സംഗീതത്തിലൂടെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കൊണ്ടുവന്ന ചേതന മ്യൂസിക് അക്കാദമി ഡയറക്ടർ ഫാ. തോമസ് ചക്കാലമറ്റത്ത് സിഎംഐ, പത്രപ്രവർത്തകൻ സി.എ. കൃഷ്ണൻ, തൃശൂർ സിറ്റി പോലീസിലെ വനിതാ സിവിൽ പോലീസ് ഓഫീസർമാരായ കെ.പി. പ്രതിഭ, പി.ബി. ഷിജി, ഐ.എ. ഷീജ, കെ.എൽ. സിന്റി, ട്രെയിനർ സി.എ. അഭിഷാദ്, ശ്രീകേഷ് വെള്ളാനിക്കര എന്നിവർക്കാണ് സംസ്ഥാന പിടിഎ സോഷ്യൽ കമ്മിറ്റ്മെന്റ് പുരസ്കാരം.
ദേശീയ ഷൂട്ടിംഗ് മത്സരത്തിൽ വെള്ളിമെഡൽ നേടിയ പുറനാട്ടുകര കേന്ദ്രീയ വിദ്യാലയത്തിലെ എഥേൽ റോസ് തോമസ്, ഹൈജംപ് താരം ചിറമനേങ്ങാട് കോണ്‍കോഡ് സ്കൂളിലെ കെ.എച്ച്. സാലിഹ എന്നിവർ മികവ് പുരസ്കാരത്തിന് അർഹരായതായി ജനറൽ സെക്രട്ടറി കെ.എം. ജയപ്രകാശ് അറിയിച്ചു. പ്രസിഡന്റ് കെ.പി. രാധാകൃഷ്ണൻ അധ്യക്ഷനായി.
എൻ. രാജഗോപാൽ, പി.പി. ജേക്കബ്, സീതാഗംഗാധരൻ, പി.എൻ. കൃഷ്ണൻകുട്ടി എന്നിവർ പ്രസംഗിച്ചു. ഓഗസ്റ്റ് മൂന്നിനു സാഹിത്യ അക്കാദമിയിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ സമ്മാനിക്കും.