തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളുടെ പ്രവർത്തനത്തിൽ ജാഗരൂകരായിരിക്കണമെന്ന് വൈസ് ചാൻസലർമാരോട് ഗവർണർ ജസ്റ്റീസ് പി. സദാശിവം. ജനങ്ങളുടെ മനസിൽ പരീക്ഷയുടെ സംശുദ്ധിയെക്കുറിച്ച് സംശയം ജനിപ്പിക്കുന്ന സംഭവങ്ങൾ ഉണ്ടാകരുത്. പരീക്ഷാ സംവിധാനം കുറ്റമറ്റതാക്കാനും ശക്തിപ്പെടുത്താനും നടപടി വേണം. ഇക്കാര്യത്തിൽ പിന്നോട്ട് പോകരുതെന്നും വൈസ് ചാൻസലർമാർക്കയച്ച കത്തിൽ ഗവർണർ പറഞ്ഞു.