തൊടുപുഴ: ഹൃദ്രോഗമുള്ള 18 വയസിൽ താഴെയുള്ള കുട്ടികൾക്ക് കോതമംഗലം രൂപത സോഷ്യൽ സർവീസ് സൊസൈറ്റി, യുവദീപ്തി, ആസ്റ്റർ മെഡ്സിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കുറഞ്ഞ നിരക്കിൽ ഹൃദയ ശസ്ത്രക്രിയ നടത്തിക്കൊടുക്കുമെന്ന് അധികൃതർ പത്രസമ്മേളനത്തിൽ അറിയിച്ചു. ഇതിന്റെ ഭാഗമായി തൊടുപുഴ ടൗണ്‍ പള്ളി പാരിഷ് ഹാളിൽ 28നു രാവിലെ 10നു സൗജന്യ രോഗനിർണയ മെഡിക്കൽ ക്യാന്പ് നടക്കും. കോതമംഗലം രൂപത ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ ഉദ്ഘാടനം ചെയ്യും.
ആസ്റ്റർ മെഡ്സിറ്റി ആശുപത്രിയിലെ ഹൃദ്രോഗവിദഗ്ധരായ ഡോ. സാജൻ കോശി, ഡോ. ലിങ്കൻ സാമുവൽ എന്നിവർ രോഗനിർണയം നടത്തും. ഓപ്പണ്‍ ഹാർട്ട് സർജറിക്ക് രണ്ടര ലക്ഷം രൂപയും കീഹോൾ സർജറിക്ക് ഒന്നര ലക്ഷം രൂപയും ചെലവു വരുന്ന ശസ്ത്രക്രിയയുടെ 75 ശതമാനം തുക ആസ്റ്റർ ഡിഎം ഫൗണ്ടേഷൻ വഹിക്കും. ബാക്കി 25 ശതമാനം തുക രോഗി വഹിക്കണം. സർക്കാർ സംവിധാനത്തിന്റെ ഭാഗമായി മുഴുവൻ ചെലവും ഇളവു ചെയ്ത് ലഭിക്കാൻ സാധ്യതയുണ്ടെങ്കിൽ അതു ക്രമീകരിച്ചു നൽകും. സാന്പത്തികമായി അവശതയുള്ളവർക്ക് ജീവ മെഡിക്കൽസും ആശാകിരണവും ചേർന്ന് സഹായം ലഭ്യമാക്കും.
ബാക്കി തുക രോഗിയുടെ കുടുംബമോ ഇടവകയോ മറ്റ് സംഘടനകളോ ചേർന്ന് സ്വരൂപിക്കണം. താത്പര്യമുള്ളവർ 26നു മുന്‍പ് ജീവ മെഡിക്കൽസിന്റെ കോതമംഗലം, മൂവാറ്റുപുഴ, വാഴക്കുളം, തൊടുപുഴ ഷോപ്പുകളിലോ തൊടുപുഴ ടൗണ്‍ പള്ളി ഓഫീസിലോ, 8281358142, 9048 495 673, 7994595673 എന്നീ നന്പറുകളിലോ അറിയിക്കണം. പങ്കെടുക്കുന്നവർ ചികിത്സാ സർട്ടിഫിക്കറ്റ് ഹാജരാക്കണം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്ക് ക്യാന്പിൽ പങ്കെടുക്കാം. പത്രസമ്മേളനത്തിൽ റവ. ഡോ. തോമസ് ജെ. പറയിടം, റവ. ഡോ. ജിയോ തടിക്കാട്ട്, ബിജു പറയന്നിലം, അരുണ്‍ പോൾ ബാബു, ജിബിൻ ജോർജ് തുടങ്ങിയവർ പങ്കെടുത്തു.