തിരുവനന്തപുരം: കേന്ദ്ര ആരോഗ്യകുടുംബക്ഷേമ മന്ത്രാലയവും ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പോപ്പുലേഷൻ സയൻസസും (മുംബൈ), സംയുക്തമായി ഇന്ത്യയിൽ ദേശീയ കുടുംബാരോഗ്യ സർവേ-5, 2019-20 ആരംഭിച്ചു. സൊസൈറ്റി ഫോർ ദി പ്രൊമോഷൻ ഓഫ് യൂത്ത് ആൻഡ് മാസസ് എന്ന സംഘടനയെയാണ് കേരളത്തിലും ലക്ഷദ്വീപിലും സർവെ നടത്താൻ ചുമതലപ്പെടുത്തിയിട്ടുള്ളത്. രാജ്യത്തിന്റെ ആരോഗ്യമേഖലയിൽ വരുത്തേണ്ട പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനാവശ്യമായ ഡേറ്റാ ബേസ് ഉണ്ടാക്കുക എന്നതാണ് ലക്ഷ്യം.