തിരുവനന്തപുരം: കേരള സംസ്ഥാന വികലാംഗക്ഷേമ കോർപറേഷനിൽ നിന്ന് എസ്എസ്എൽസി/പ്ലസ് ടു കാഷ് അവാർഡിനായി അപേക്ഷിച്ചിട്ടുള്ള വിദ്യാർഥികളിൽ അപേക്ഷയോടൊപ്പം എസ്എസ്എൽസി/പ്ലസ്ടു സർട്ടിഫിക്കറ്റിന്റെ ഇന്റർനെറ്റ് കോപ്പി മാത്രം സമർപ്പിച്ചിട്ടുള്ളവർ എസ്എസ്എൽസി/പ്ലസ്ടു മാർക്ക്ലിസ്റ്റിന്റെ സാക്ഷ്യപ്പെടുത്തിയ കോപ്പിയോ ഇന്റർനെറ്റിൽ നിന്നുള്ള മാർക്ക് ലിസ്റ്റിൽ പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തിയ കോപ്പിയോ kshpwcb5@gmail.com -ൽ 30നു വൈകുന്നേരം അഞ്ചിനകം അയയ്ക്കണമെന്ന് മാനേജിംഗ് ഡയറക്ടർ അറിയിച്ചു.