തിരുവനന്തപുരം: പിഎസ്സി ചെയർമാൻ എം.കെ. സക്കീർ ഗവർണർ ജസ്റ്റീസ് പി. സദാശിവവുമായി കൂടിക്കാഴ്ച നടത്തി. പിഎസ്സിക്കെതിരേ ഗുരുതര ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ ഗവർണർ ആവശ്യപ്പെട്ടതനുസരിച്ചിരുന്നു കൂടിക്കാഴ്ച.
സിവിൽ പോലീസ് ഓഫീസർ ഫോർത്ത് ബറ്റാലിയൻ പരീക്ഷയിൽ ക്രമക്കേട് നടന്നിട്ടില്ലെന്ന് പിഎസ്സി ചെയർമാൻ ഗവർണറെ അറിയിച്ചു. ഓപ്ഷൻ അനുസരിച്ചാണ് പരീക്ഷാകേന്ദ്രങ്ങൾ അനുവദിച്ചത്. ആരോപണം ഉയർന്ന സാഹചര്യത്തിൽ പരീക്ഷാകേന്ദ്രത്തിൽ എന്തെങ്കിലും ക്രമക്കേട് നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കാൻ ആഭ്യന്തര വിജിലൻസിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ആരോപണ വിധേയരായ മൂന്ന് ഉദ്യോഗാർഥികളെ റാങ്ക് പട്ടികയിൽനിന്നു മാറ്റി നിർത്തിയിട്ടുണ്ടെന്നും ചെയർമാൻ വിശദീകരിച്ചു. കൂടിക്കാഴ്ച അരമണിക്കൂറോളം നീണ്ടു.