കൊച്ചി: നിപ്പ ബാധിച്ച് ആസ്റ്റർ മെഡ്സിറ്റിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവിനെ ഇന്ന് ഡിസ്ചാർജ് ചെയ്യും. രാവിലെ 8.30 ന് ആസ്റ്റർ മെഡ്സിറ്റിയിൽ നടക്കുന്ന ചടങ്ങിൽ ആരോഗ്യമന്ത്രി കെ.കെ. ശൈലജ പങ്കെടുക്കും. തുടർന്ന് ഇതു ബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.