തൊടുപുഴ: പദ്ധതി പ്രദേശത്തു മഴ കുറഞ്ഞെങ്കിലും ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2311.38 അടിയായി ഉയർന്നു. സംഭരണ ശേഷിയുടെ 17.43 ശതമാനമാണിത്. കഴിഞ്ഞ വർഷം ഇതേ ദിവസം 2384.66 അടിയായിരുന്നു.
ഇത്തവണ കാലവർഷം ശക്തമായി കഴിഞ്ഞ അഞ്ചു ദിവസത്തിനുള്ളിലാണ് അണക്കെട്ടിലെ ജലനിരപ്പ് എട്ടടിയോളം ഉയർന്നത്. ഇന്നലെ പദ്ധതി പ്രദേശത്ത് 49.60 മില്ലീമീറ്റർ മഴ ലഭിച്ചപ്പോൾ കഴിഞ്ഞ 20നു 107.4 മില്ലിമീറ്ററും 21നു 78 മില്ലീമീറ്റർ മഴയും ലഭിച്ചിരുന്നു. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇന്നലെ ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. ഇന്നു മഞ്ഞ അലർട്ടാണു പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നലെ രാവിലെ ഏഴിന് അവസാനിച്ച 24 മണിക്കൂറിൽ 26.837 ദശലക്ഷം യൂണിറ്റ് വൈദ്യുതിക്കുള്ള വെള്ളം ഇടുക്കി അണക്കെട്ടിൽ ഒഴുകിയെത്തി. എന്നാൽ മൂലമറ്റം പവർ ഹൗസിലെ വൈദ്യുതോൽപാദനം 1.41 ദശലക്ഷം യൂണിറ്റായി കുറച്ചു.