തിരുവനന്തപുരം: പബ്ലിക് സർവീസ് കമ്മീഷൻ അംഗങ്ങളെ പിരിച്ചുവിട്ട് സിറ്റിംഗ് ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ ജുഡീഷൽ അന്വേഷണം പ്രഖ്യാപിക്കണമെന്ന് മോൻസ് ജോസഫ് എംഎൽഎ. പിഎസ്സി ചെയർമാൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടു കെഎസ്സി-എം തിരുവനന്തപുരം പിഎസ്സി ആസ്ഥാനത്തേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.