കൊച്ചി: അമിതവേഗത്തിൽ വാഹനമോടിച്ചെന്ന ആരോപണത്തിന്റെ പേരിൽ മാത്രം ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിനെ ചോദ്യംചെയ്തു ഹൈക്കോടതിയിൽ ഹർജി. എറണാകുളത്ത് ഡ്രൈവറായി ജോലി ചെയ്യുന്ന പാലക്കാട് മുതലമട സ്വദേശി സിജോ ജോസഫാണു ഹർജി നൽകിയിരിക്കുന്നത്. കുറ്റം തെളിഞ്ഞശേഷമേ ലൈസൻസ് തടയാവൂവെന്നാണു ഹർജിയിലെ വാദം.