കൊച്ചി: പുതിയ ദേശീയ വിദ്യാഭ്യാസ കരട്നയം കുട്ടികളെയും വിദ്യാഭ്യാസ സമ്പ്രദായത്തെയും ആകമാനം എങ്ങനെ ബാധിക്കുമെന്നതു സംബന്ധിച്ചു ദീപികയും സിഎംഐ ജനറൽ എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റും തേവര എസ്എച്ച് കോളജും സംയുക്തമായി പാനൽ ചർച്ച സംഘടിപ്പിക്കുന്നു. 29ന് ഉച്ചകഴിഞ്ഞു 2.30ന് തേവര എസ്എച്ച് കോളജിലാണ് പരിപാടി.
തൃശൂർ ജ്യോതി എൻജിനീയറിംഗ് കോളജ് പ്രിൻസിപ്പൽ റവ. ഡോ. ജയ്സണ് പോൾ മുളേരിക്കൽ മോഡറേറ്റർ ആയിരിക്കും. എംപിമാരായ ജോസ് കെ. മാണി, എ.എം. ആരീഫ്, റോജി എം. ജോണ് എംഎൽഎ, ദേശീയ ന്യൂനപക്ഷ കമ്മീഷൻ വൈസ് ചെയർമാൻ ജോർജ് കുര്യൻ, ദീപിക മാനേജിംഗ് ഡയറക്ടർ ഫാ. മാത്യു ചന്ദ്രൻകുന്നേൽ, മുൻ കേന്ദ്രമന്ത്രി കെ.വി. തോമസ്, മുൻ പിഎസ് സി ചെയർമാൻ ഡോ. കെ.എസ്. രാധാകൃഷ്ണൻ, ഓൾ ഇന്ത്യ അൽ അമീൻ കോ ഓർഡിനേഷൻ കൗണ്സിൽ ആൻഡ് മാനേജർ അഡ്വ. ഇബ്രാഹിം ഖാൻ, കുസാറ്റ് മുൻ വൈസ് ചാൻസലർ ഡോ. ബാബു ജോസഫ്, സംസ്കൃത സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. എം.സി. ദിലീപ്കുമാർ, വിദ്യാഭ്യാസ നിയമ വിദഗ്ധൻ ജോസ് കുര്യൻ കണ്ണന്താനം എന്നിവർ പ്ര
സംഗിക്കും.
ദീപിക ചീഫ് എഡിറ്റർ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ, സിഎംഐ പൊതുവിദ്യാഭ്യാസ കോർഡിനേറ്റർ റവ. ഡോ. സെബാസ്റ്റ്യൻ തെക്കേടത്ത് സിഎംഐ, തേവര എസ്എച്ച് കോളജ് പ്രിൻസിപ്പൽ റവ. ഡോ. പ്രശാന്ത് പാലയ്ക്കപ്പിള്ളി സിഎംഐ തുടങ്ങിയവർ നേതൃത്വം നൽകും.
ദേശീയ വിദ്യാഭ്യാസ കരട്നയം ന്യൂനപക്ഷ സമുദായങ്ങളുടെ വിദ്യാഭ്യാസ അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന ആശങ്ക നിലനിൽക്കേയാണു പാനൽചർച്ച സംഘടിപ്പിക്കുന്നത്. 31നുള്ളിൽ ദേശീയ വിദ്യാഭ്യാസ കരട്നയം സംബന്ധിച്ചു പ്രതികരണം അറിയിക്കാനുള്ള വേദികൂടിയാണിതെന്നു സംഘാടകസമിതി അംഗങ്ങളായ റവ. ഡോ. ജോസഫ് കുസുമാലയം സിഎംഐ, ഫാ. ജോണ്സണ് പാലപ്പള്ളി സിഎംഐ എന്നിവർ അറിയിച്ചു.