തിരുവനന്തപുരം: നാല് സർക്കാർ ലോ കോളജുകളിലേയും സംസ്ഥാന സർക്കാരുമായി സീറ്റ് പങ്കിടുന്ന സ്വകാര്യ സ്വാശ്രയ ലോ കോളജുകളിലേയും ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽഎൽബി കോഴ്സിലേക്ക് പ്രവേശനത്തിനുള്ള രണ്ടാമത്തെതും അവസാനത്തേതുമായ കേന്ദ്രീകൃത അലോട്ട്മെന്റ് നടപടിക്രമങ്ങൾ ആരംഭിച്ചു.
ഒന്നാം ഘട്ട അലോട്ട്മെന്റ് ലഭിച്ച കോളജുകളിൽ പ്രവേശനം നേടിയിട്ടുള്ള വിദ്യാർഥികൾക്ക് അവരുടെ നിലവിലെ ഹയർ ഓപ്ഷനുകൾ രണ്ടാം ഘട്ട അലോട്ട്മെന്റിൽ പരിഗണിക്കപ്പെടണമെങ്കിൽ ഓണ്‍ലൈൻ ഓപ്ഷൻ കണ്ഫർമേഷൻ നടത്തണം. ഒന്നാം ഘട്ടത്തിൽ അലോട്ട്മെന്റൊന്നും ലഭിക്കാത്ത വിദ്യാർഥികളും രണ്ടാം ഘട്ട അലോട്ട്മെന്റിലേക്ക് പരിഗണിക്കപ്പെടണമെങ്കിൽ ഓണ്‍ലൈൻ ഓപ്ഷൻ കണ്ഫർമേഷൻ നടത്തണം.
ഓണ്‍ലൈൻ ഓപ്ഷൻ കണ്‍ഫർമേഷനെ തുടർന്ന് വിദ്യാർഥികൾക്ക് അവരുടെ നിലവിലെ ഹയർ ഓപ്ഷൻ കണ്‍ഫർമേഷനെ തുടർന്ന് വിദ്യാർഥികൾക്ക് അവരുടെ നിലവിലെ ഹയർ ഓപ്ഷനുകൾ പുനഃക്രമീകരിക്കുന്നതിനും ആവശ്യമില്ലാത്ത ഓപ്ഷനുകൾ റദ്ദ് ചെയ്യുന്നതിനും പുതുതായി ഉൾപ്പെടുത്തിയ കോളജുകളിലേക്ക്/കോഴ്സിലേക്ക് ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യുന്നതിനും 25ന് ഉച്ചയ്ക്ക് ഒരുമണിവരെ വെബ്സൈറ്റിൽ സൗകര്യം ഉണ്ടായിരിക്കും.
നിശ്ചിത സമയത്തിനുള്ളിൽ ഓണ്‍ലൈൻ ഓപ്ഷൻ കണ്ഫർമേഷൻ നടത്താത്ത വിദ്യാർഥികളെ യാതൊരു കാരണവശാലും ഈ അലോട്ട്മെന്റിനായി പരിഗണിക്കുന്നതല്ല. എന്നാൽ ഓണ്‍ലൈൻ ഓപ്ഷൻ കണ്ഫർമേഷൻ നടത്താത്ത വിദ്യാർഥികൾക്ക് ഒന്നാം ഘട്ടത്തിൽ പ്രവേശനം ലഭിച്ചിട്ടുണ്ടെങ്കിൽ അത് നിലനിർത്തുന്നതായിരിക്കും.
വിവിധ കാരണങ്ങളാൽ പരീക്ഷാ ഫലം തടഞ്ഞുവയ്ക്കപ്പെട്ടിട്ടുള്ള വിദ്യാർഥികൾക്കും പുതുതായി ഉൾപ്പെടുത്തിയ കോളജുകളിലേക്ക് ഓണ്‍ലൈനായി ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സൗകര്യമുണ്ട്. ഇത്തരം വിദ്യാർഥികൾ 24നു വൈകുന്നേരം അഞ്ചിനു മതിയായ രേഖകൾ വെബ്സൈറ്റിലൂടെ അപ്ലോഡ് ചെയ്ത് അപേക്ഷയിലെ ന്യൂനതകൾ പരിഹരിക്കാത്ത പക്ഷം അവരുടെ ഓപ്ഷനുകൾ അലോട്ട്മെന്റിനു പരിഗണിക്കുന്നതല്ല.
രണ്ടാം ഘട്ടത്തിൽ താഴെ പറയുന്ന കോളജുകളിലേക്ക് വിദ്യാർഥികൾക്ക് പുതുതായി ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാം.
പേരൂർക്കട കേരള ലോ അക്കാഡമി ലോ കോളജിൽ ബികോം എൽഎൽബി കോഴ്സ് ( 60 സീറ്റ്, വാർഷിക ഫീസ് - 30,000 രൂപ) പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്.
രണ്ടാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരണം 25ന്. 26 മുതൽ 29 വരെ. അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ പ്രവേശന പരീക്ഷാ കമ്മീഷണർക്ക് ഫീസ് നൽകേണ്ടതുണ്ടെങ്കിൽ ഓണ്‍ലൈനായോ, തെരഞ്ഞെടുക്കപ്പെട്ട ഹെഡ് പോസ്റ്റോഫീസ് വഴിയോ ഒടുക്കിയ ശേഷം അലോട്ട്മെന്റ് ലഭിച്ച കോളജുകളിൽ ഹാജരായി പ്രവേശനം നേടണം. ബാക്കി ഫീസ് പ്രവേശന സമയത്ത് കോളജിൽ ഒടുക്കണം. 29ന് ക്ലാസുകൾ ആരംഭിക്കും.
സർക്കാർ ലോ കോളജുകളിൽ പുതുതായി അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർഥികൾ മുഴുവൻ ഫീസ് തുകയും പ്രവേശന പരീക്ഷാ കമ്മീഷണർക്ക് ഒടുക്കണം. സ്വകാര്യ സ്വാശ്രയ ലോ കോളജുകളിൽ പുതുതായി അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർഥികൾ 5,000 രൂപ പ്രവേശന പരീക്ഷാ കമ്മീഷണർക്കും ബാക്കി ട്യൂഷൻ ഫീസ്, മറ്റ് ഫീസ്, ഡെപ്പോസിറ്റ് എന്നിവ അലോട്ട്മെന്റ് ലഭിക്കുന്ന കോളജുകളിൽ തന്നെ അഡ്മിഷൻ സമയത്ത് ഒടുക്കണം. വാർഷിക ട്യൂഷൻ ഫീസ്, മറ്റു ഫീസ്, ഡെപ്പോസിറ്റ് എന്നിവ പ്രതിപാദിക്കുന്ന സർക്കാർ ഉത്തരവ് വെബ്സൈറ്റിൽ ലഭ്യമാണ്.
രണ്ടാം ഘട്ട അലോട്ട്മെന്റിനെ തുടർന്ന് നിർദിഷ്ട തീയതികളിൽ കോളജുകളിൽ ഹാജരായി അഡ്മിഷൻ നേടാത്ത വിദ്യാർഥികളുടെ അലോട്ട്മെന്റും ഹയർ ഓപ്ഷനുകളും റദ്ദാക്കും. തുടർന്ന് ഓണ്‍ലൈൻ അലോട്ട്മെന്റുകൾ ഉണ്ടെങ്കിൽ ഇവരെ പരിഗണിക്കില്ല.
രണ്ടാംഘട്ട അലോട്ട്മെന്റിൽ ഹയർ ഓപ്ഷനിലേക്ക് അലോട്ട്മെന്റ് മാറ്റം ലഭിക്കുന്നവരുടെ ഒന്നാംഘട്ടത്തിൽ ലഭിച്ചിട്ടുള്ള പ്രവേശനം സ്വാഭാവികമായും നഷ്ടപ്പെടുന്നതിനാൽ നിലവിൽ പ്രവേശനം നേടിയിരിക്കുന്ന കോളജിൽ നിന്നും ടിസിയും അനുബന്ധ രേഖകളും കോളജിൽ പ്രവേശനം നേടിയ സമയത്ത് അടച്ച തുകയും തിരികെ വാങ്ങി പുതിയ കോളജിൽ നിർദിഷ്ട തീയതികളിൽ തന്നെ പ്രവേശനം നേടണം.
അലോട്ട്മെന്റ് ലഭിച്ചാൽ പ്രവേശനം നേടാൻ താല്പര്യമില്ലാത്ത കോളജുകളിലേക്ക്/കോഴ്സുകളിലേക്ക് അനാവശ്യമായി ഓപ്ഷനുകൾ നിലനിർത്താൻ പാടില്ല. അലോട്ട്മെന്റുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും www.cee-kerala.org എന്ന വെബ്സൈറ്റിൽ ലഭിക്കും. 0471-2339101, 102, 103, 104, 2332123.