കണ്ണൂർ ജില്ലയിലെ പ്രഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കോഴിക്കോട് ജില്ലയിൽ പ്ലസ് ടു വരെയുള്ള സ്കൂളുക ൾക്കും ഇന്ന് അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർമാർ അറിയിച്ചു. സർവകലാശാല പരീക്ഷകൾക്കു മാറ്റമുണ്ടാകില്ല.
കോട്ടയം ജില്ലയിൽ കോട്ടയം മുനിസിപ്പാലിറ്റിയിലെയും ആർപ്പൂക്കര, അയ്മനം, തിരുവാർപ്പ്, കുമരകം പഞ്ചായത്തുകളിലെയും പ്രഫഷണൽ കോളജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പത്തനംതിട്ട ജില്ലയിൽ ദുരിതാശ്വാസ ക്യാന്പ് പ്രവർത്തിക്കുന്ന തിരുവല്ല തിരുമൂലപുരം സെന്റ് തോമസ് സ്കൂളിനും അവധി പ്രഖ്യാപിച്ചു.