പയ്യാവൂർ: വിശ്വാസത്തിൽ ഉറച്ചും വിശ്വാസസാക്ഷ്യത്തിലൂടെ മാതൃകാവ്യക്തികളായി വളർന്നും യുവാക്കൾ സ്വന്തം നാട്ടിൽ പ്രവർത്തനോത്സുകരാകണമെന്നു കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ.
ക്നാനായ കാത്തലിക് യൂത്ത് ലീഗിന്റെ (കെസിവൈഎൽ) കോട്ടയം അതിരൂപതാതല യുവജന ദിനാഘോഷം മടമ്പം ഫൊറോന കെസിവൈഎലിന്റെ ആതിഥേയത്വത്തിൽ പയ്യാവൂർ സെന്റ് ആൻസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ കെസിവൈഎൽ അതിരൂപത പ്രസിഡന്റ് ബിബീഷ് ജോസ് ഓലിക്കമുറിയിൽ അധ്യക്ഷത വഹിച്ചു. കെ. സുധാകരൻ എംപി മുഖ്യപ്രഭാഷണം നടത്തി. ഫാ. സന്തോഷ് മുല്ലമംഗലത്ത്, ഫാ. ലൂക്ക് പുതൃക്കയിൽ, ഫാ. ബിബിൻ കണ്ടോത്ത്, ജോബീഷ് ജോസ് ഇരിക്കാലിക്കൽ, ഡാനീഷ് തോമസ് പറത്താനത്ത്, ജോമി ജോസ് കൈപ്പാറേട്ട്, ആൽബർട്ട് തോമസ് കൊച്ചുപറമ്പിൽ എന്നിവർ പ്രസംഗിച്ചു.
പ്രശസ്ത മോട്ടിവേഷണൽ സ്പീക്കറും വാഗ്മിയുമായ ജോസഫ് അന്നംകുട്ടി ജോസ് യുവജനങ്ങളുമായി സംവദിച്ചു. യുവജന ദിനാഘോഷത്തോടനുബന്ധിച്ച് മൈലാഞ്ചിയിടീൽ മത്സരവും സമ്മാനക്കൂപ്പണുകളുടെ നറുക്കെടുപ്പും നടത്തി.