കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിൽ കേരള ജനപക്ഷം സീറ്റിനായി സമ്മർദത്തിനില്ലെന്നു പി.സി.ജോർജ് എംഎൽഎ. കോട്ടയത്തു മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലായിൽ ഏതു പാർട്ടി മത്സരിക്കണമെന്നത് എൻഡിഎ മുന്നണി തീരുമാനിക്കും.
സീറ്റുകളിൽ ധാരണയായെന്ന വാർത്ത തെറ്റാണ്. പ്രളയ ദുരിതാശ്വസത്തിനു കിട്ടിയ പണം സർക്കാർ എന്തു ചെയ്തുവെന്ന് ഗവർണർ അന്വേഷിക്കണം.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ കത്തിക്കുത്തിൽ അധ്യാപകരും പ്രിൻസിപ്പലും കൂട്ടുനിന്നതു ദുഃഖകരമാണ്. യൂണിവേഴ്സിറ്റി കോളജിൽ നടന്ന മുഴുവൻ പിഎസ്സി പരീക്ഷകളും റദ്ദാക്കണം. സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരേ 26ന് തിരുവനന്തപുരത്ത് എൻഡിഎ നടത്തുന്ന സമരത്തിൽ ജനപക്ഷം പങ്കെടുക്കുമെന്നും ജോർജ് പറഞ്ഞു.