തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നിൽ സമരം നടത്തുന്ന കെഎസ്യു നേതാക്കളുടെ സമരം ചർച്ച ചെയ്ത് ഒത്തുതീർപ്പാകാൻ ഇടപെടണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രിക്ക് നിവേദനം നൽകാൻ എത്തിയ കെഎസ്യു വനിതാ പ്രവർത്തകർക്കു നേരെ അതിക്രമം നടത്തിയ പോലീസുകാർക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മഹിളാ കോണ്ഗ്രസ് ക്ലിഫ് ഹൗസിലേക്ക് മാർച്ച് നടത്തി.
മാർച്ച് മഹിളാ കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതികാ സുഭാഷ് ഉദ്ഘാടനം ചെയ്തു. സ്ത്രീവിരുദ്ധ സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് അവർ ആരോപിച്ചു.
മാർച്ച് മഹിളാ കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതികാ സുഭാഷ് ഉദ്ഘാടനം ചെയ്തു. സ്ത്രീവിരുദ്ധ സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് അവർ ആരോപിച്ചു.