കൊച്ചി: കോടതി മുറിയിലെ പ്രതികൂട്ടില്നിന്ന് ഓടിരക്ഷപ്പെട്ട പ്രതി അറസ്റ്റില്‍. എറണാകുളം ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ഒമ്പതാം നമ്പര്‍ കോടതി മുറിയിലെ പ്രതിക്കൂട്ടില്‍നിന്ന് ഓടി രക്ഷപ്പെട്ടശേഷം ഒളിവില്‍ കഴിയുകയായിരുന്ന പ്രതി തൃക്കാക്കര മുണ്ടംപാലം അന്‍സില മൻസിലില്‍ ആസിഫ് സുലൈമാനെ (26) യാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തത്.