തിരുവനന്തപുരം: ഇറാൻ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലിലെ ജീവനക്കാരിൽ മലയാളികൾ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവരെ മോചിപ്പിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര വിദേശകാര്യ മന്ത്രിക്ക് അയച്ച സന്ദേശത്തിൽ ആവശ്യപ്പെട്ടു.
കപ്പലിൽ മലയാളികളും ഉൾപ്പെടുന്നുവെന്ന മാധ്യമവാർത്തയെത്തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ടത്. വിദേശകാര്യമന്ത്രി ഡോ. എസ്. ജയ്ശങ്കറിന് ഇതു സംബന്ധിച്ച് അടിയന്തര സന്ദേശമയച്ചതായും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
പോലീസ് അസോസിയേഷൻ സമ്മേളനം നടക്കുന്ന സമയത്തു മുഖ്യമന്ത്രിക്കു വിദേശ യാത്രയില്ലെന്നു മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മുഖ്യമന്ത്രിയുടെ വിദേശയാത്ര കാരണം പോലീസ് അസോസിയേഷൻ സമ്മേളനങ്ങൾ മാറ്റിയെന്ന വാർത്ത അടിസ്ഥാനരഹിതമാണ്.