തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജ് വധശ്രമക്കേസിൽ പിടിയിലാകാനുള്ള പത്തു പ്രതികൾക്കായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും. ഇതിനുള്ള നടപടികൾ ആരംഭിച്ചതായി അന്വേഷണ സംഘം അറിയിച്ചു. ഒളിവിൽ കഴിയുന്നവർക്കായുള്ള തെരച്ചിൽ നടപടികളും ഊർജിതമാക്കിയിട്ടുണ്ട്.
കേസിലെ മുഖ്യ പ്രതികളായ ശിവരഞ്ജിത്തും നാസിമും ഉൾപ്പെടെ ആറു പേർ നേരത്തെ പിടിയിലായിരുന്നു. ഇവർക്കെതിരേ വധശ്രമ കേസിനൊപ്പം ഗൂഢാലോചന കേസും ചുമത്തിയിട്ടുണ്ട്. കേസിൽ പ്രതിസ്ഥാനത്തുള്ള 16 പേരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇനി പിടികിട്ടാനുള്ള പത്തുപേരെ പിടികൂടാനാണു ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കുന്നത്.