കൊച്ചി: കര്‍ണാടക നിയമസഭയ്ക്കകത്തും പുറത്തും നടക്കുന്ന രാഷ്ട്രീയ കുതിരക്കച്ചവടങ്ങള്‍ അവസാനിപ്പിക്കാന്‍ നിയമസഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നടത്തണമെന്ന് ഇന്ത്യന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി കോര്‍ സമിതിയോഗം ആവശ്യപ്പെട്ടു. ജനാധിപത്യത്തിന് കളങ്കം ചാര്‍ത്തുന്ന വിവിധ സംസ്ഥാനങ്ങളിലെ എംഎല്‍എമാരുടെ കാലുമാറ്റം ബിജെപിക്ക് അപമാനകരമാണ്. കേന്ദ്ര ബജറ്റില്‍ കര്‍ഷകരെ പൂര്‍ണമായും ഒഴിവാക്കിയ നടപടിയില്‍ യോഗം പ്രതിഷേധിച്ചു.
രാജ്യത്ത് ഫാസിസ്റ്റ് ശക്തികള്‍ ബഹുസ്വരത ഇല്ലാതാക്കുകയാണ്. കോര്‍പറേറ്റുകള്‍ക്ക് അനൂകലമായ സാമ്പത്തിക പരിഷ്കാരങ്ങൾ പിന്‍വലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ലക്ഷക്കണക്കിന് യുവജനങ്ങളുടെ പ്രതീക്ഷയായ പിഎസ്സിയുടെ വിശ്വാസ്യത തകര്‍ത്തവര്‍ക്കെതിരെ ശിക്ഷാനടപടികള്‍ സ്വീകരിക്കണം. മൂന്നാറിലെ അനധികൃത കുടിയേറ്റങ്ങള്‍ സാധുവത്കരിക്കുന്നതിനുള്ള നീക്കം ഉപേക്ഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ഓഗസ്റ്റ് 30 ന് ഇന്ത്യന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന കണ്വന്ഷന് എറണാകുളത്ത് നടക്കും. ലോഹ്യ-ജയപ്രകാശ് നാരായണന് ദിനാചരണത്തോടനുബന്ധിച്ച് ദേശീയ സോഷ്യലിസ്റ്റ് കോണ്‍ക്ലേവ് ഒക്ടോബര്‍ 11, 12, 13 തീയതികളില്‍ ആലുവയില്‍ നടത്താനും യോഗം തീരുമാനിച്ചു. ഇന്ത്യന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി ചെയര്മാന് തമ്പാന് തോമസ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. കായിക്കര ഷംസുദ്ദീന്, ഡോ.കെ.ശ്രീകുമാര്‍, എന്‍.എം.വര്‍ഗീസ്, മലയിന്‍കീഴ് ശശികുമാര്‍, ജോണ്‍ പെരുവന്താനം, എന്‍. റാം, എന്‍.ടി.സുരേഷ് കുമാര്‍, മനോജ് സാരംഗ്, ടോമി മാത്യു, അനീഷ് ലൂക്കോസ്, പി.സി.ജോഷി എന്നിവര്‍ പ്രസംഗിച്ചു.