കോൽക്കത്ത: ബിജെപിയിൽ ചേരാൻ കേന്ദ്ര ഏജൻസികൾ തൃണമൂൽ നേതാക്കളെ ഭീഷണിപ്പെടുത്തുകയാണെന്നും ശാരദ ചിട്ടിഫണ്ട് തട്ടിപ്പു കേസിൽ ജയിൽ ശിക്ഷ വിധിക്കപ്പെട്ട നേതാക്കളെ നിരന്തരം പ്രലോഭിപ്പിക്കുകയാണെന്നും പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. രക്തസാക്ഷിത്വദിനാചരണത്തിന്റെ ഭാഗമായുള്ള റാലിയിൽ പ്രസംഗിക്കുകയായിരുന്നു മമത. ബിജെപിയുടെ കർണാടക കുതിരക്കച്ചവട മോഡൽ ഇവിടെയും നടപ്പാക്കാനാണു പരിപാടി. രണ്ടു കോടി രൂപയും പെട്രോൾ പന്പുമാണ് ബിജെപി വാഗ്ദാനം ചെയ്യുന്നതെന്നും മമത പറഞ്ഞു.