തിരുവനന്തപുരം: എബിവിപി നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം. മൂന്ന് എബിവിപി പ്രവർത്തകർക്ക് പരിക്കേറ്റു.മാർച്ചിനെത്തുടർന്ന് സെക്രട്ടേറിയറ്റ് പരിസരം മണിക്കൂറുകളോളം സംഘർഷാവസ്ഥയിൽ തുടർന്നു.
സമരപ്പന്തലിൽ നിന്നു പ്രകടനമായെത്തിയ എബിവിപി പ്രവർത്തകർ സെക്രട്ടേറിയറ്റ് മെയ്ൻ ഗേറ്റിനു മുന്നിലെ ബാരിക്കേട് തള്ളിമറിക്കാൻ ശ്രമിക്കുന്നതിനിടെ പോലീസ് നാലു റൗണ്ട് ജലപീരങ്കി പ്രയോഗിച്ചു. സംസ്ഥാന ജോയിന്റ് സെക്രട്ടറി എം.എം. ഷാജി, സംസ്ഥാന സമിതി അംഗം വൈശാഖ് എന്നിവർക്കാണു പരിക്കേറ്റത്.