കോട്ടയം : കേരള കോണ്ഗ്രസ് -എം ജില്ലാ പ്രസിഡന്റുമാരിൽനിന്നു വിപ്പ് നൽകുന്നതിനും ചിഹ്നം അനുവദിക്കാനുമുള്ള അധികാരം എടുത്തു മാറ്റിയെന്നുള്ള പി.ജെ ജോസഫിന്റെ പ്രസ്താവന അപഹാസ്യമെന്നു റോഷി അഗസ്റ്റിൻ എംഎൽഎ.
പാർട്ടി ചെയർമാനായി ജോസ് കെ.മാണിയെ ഭരണഘടന പ്രകാരം നിയമാനുസൃതമായി തെരെഞ്ഞെടുത്തിട്ടുള്ളതാണ്. പി.ജെ ജോസഫിനു പാർട്ടി ചെയർമാന്റെ അധികാരം ഇപ്പോൾ ഇല്ലെന്നുള്ളത് ഓർമിക്കുന്നതു നല്ലതാണ്. ഇത്തരം പ്രസ്താവനകൾ അപലപനീയവും പാർട്ടി ഭരണഘടനയ്ക്കു നിരക്കാത്തതുമാണെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു.