തിരുവനന്തപുരം: സഹകരണ സർവീസ് ബോർഡ് 28 ന് നടത്താനിരുന്ന ഡേറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്കുള്ള ഒഎംആർ പരീക്ഷ ഓഗസ്റ്റ് 18 ന് നടത്തും. നേരത്തെ ലഭിച്ച ഹാൾടിക്കറ്റുമായി ഹാൾടിക്കറ്റിൽ സൂചിപ്പിച്ചിട്ടുള്ള പരീക്ഷാ കേന്ദ്രങ്ങളിൽ തന്നെ പരീക്ഷ എഴുതണം.
സഹകരണ സർവീസ് പരീക്ഷാ ബോർഡിന്റെ ജൂണിയർ ക്ലാർക്ക്, സെക്രട്ടറി തസ്തികകളിലേക്കുള്ള ഒഎംആർ പരീക്ഷകൾ 27, 28 തീയതികളിൽ രാവിലെ പത്തിന് നടത്തും. പരീക്ഷാ വിവരങ്ങൾ അപേക്ഷയിൽ നൽകിയിരിക്കുന്ന മൊബൈൽ നന്പരിൽ എസ്എംഎസ് മുഖാന്തിരം അറിയിക്കും. ഹാൾടിക്കറ്റ് എസ്എംഎസ് എന്നിവ ലഭിക്കാത്ത ഉദ്യോഗാർഥി 23 നു മുൻപായി പരീക്ഷാ ബോർഡുമായി ബന്ധപ്പെടുക.
ത്രിവത്സര എൽഎൽബി: അലോട്ട്മെന്റ്
തിരുവനന്തപുരം: കേരളത്തിലെ സർക്കാർ ലോ കോളജുകളിലേയും സംസ്ഥാന സർക്കാരുമായി സീറ്റ് പങ്കിടുന്ന സ്വകാര്യ സ്വാശ്രയ ലോ കോളജുകളിലേയും ത്രിവത്സര എൽഎൽഎബി കോഴ്സിലേക്ക് പ്രവേശനത്തിനുള്ള രണ്ടാമത്തെയും അവസാനത്തെയും കേന്ദ്രീകൃത അലോട്ട്മെന്റ് നടപടിക്രമങ്ങൾ ആരംഭിച്ചു. ഓണ്‍ലൈൻ ഓപ്ഷൻ കണ്‍ഫർമേഷനെ തുടർന്ന് വിദ്യാർഥികൾക്ക് അവരുടെ നിലവിലെ ഹയർ ഓപ്ഷനുകൾ പുനക്രമീകരിക്കുന്നതിനും ആവശ്യമില്ലാത്ത ഓപ്ഷനുകൾ റദ്ദ് ചെയ്യുന്നതിനും 24 ന് ഉച്ചയ്ക്ക് ഒന്നുവരെ വെബ്സൈറ്റിൽ സൗകര്യമുണ്ടായിരിക്കും.
രണ്ടാംഘട്ട അലോട്ട്മെന്റ് 24 ന് പ്രസിദ്ധീകരിക്കും.
അലോട്ട്മെന്റുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും വെബ്സൈറ്റിൽ ലഭ്യമാണ്. ഹെൽപ്പ് ലൈൻ നന്പരുകൾ: 04712339101, 2339102, 2339103, 2339104, 2332123
എൽഎൽബി: രണ്ടാംഘട്ട അലോട്ട്മെന്റ്
തിരുവനന്തപുരം: ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽഎൽബി കോഴ്സുകളിലേക്കുള്ള രണ്ടാംഘട്ട അലോട്ട്മെന്റ് നടപടികൾ 22 ന് ആരംഭിക്കും. ഒന്നാംഘട്ടത്തിൽ അലോട്ട്മെന്റ് ലഭിച്ച് കോളജുകളിൽ പ്രവേശനം നേടിയവരും ഒന്നാംഘട്ടത്തിൽ അലോട്ട്മെന്റൊന്നും ലഭക്കാത്തവരും രണ്ടാംഘട്ട അലോട്ട്മെന്റിലേക്ക് പരിഗണിക്കപ്പെടണമെങ്കിൽ വെബ്സൈറ്റിൽ പ്രവേശിച്ച് ഓണ്‍ലൈൻ ഓപ്ഷൻ കണ്ഫർമേഷൻ നടത്തണം.
വിശദമായ വിജ്ഞാപനം വെബ്സൈറ്റിൽ പ്രസിദ്ധീകരിക്''
കും.
ഹെൽപ്പ് ലൈൻ നന്പരുകൾ: 04712339101, 2339102, 2339103, 2339104.