ചുങ്കപ്പാറ: ഒപ്പം താമസിച്ചിരുന്ന യുവതി പൊള്ളലേറ്റു മരിച്ചു. കാണാതായ യുവാവിന്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി. ചുങ്കപ്പാറ പുളിഞ്ചുവട് ലക്ഷംവീട് കോളനിയിൽ രമേശിന്റെ (32) മൃതദേഹമാണ് ഇന്നലെ കോട്ടാങ്ങൽ ചാറുവേലിൽ ഒരു വീടിന്റെ കിണറ്റിൽ കണ്ടെത്തിയത്.
ഇയാൾക്കൊപ്പം വർഷങ്ങളായി കഴിഞ്ഞുവന്നിരുന്ന നാരങ്ങാനം സ്വദേശിനി മഞ്ജുവിനെ (26) മണ്ണെണ്ണ വീണു പൊള്ളലേറ്റ നിലയിൽ ആശുപത്രിയിലെത്തിച്ചിരുന്നു. 15 ദിവസത്തോളം ആശുപത്രിയിൽ ചികിത്സയിലായിരുന്ന മഞ്ജു കഴിഞ്ഞദിവസമാണ് മരിച്ചത്. പെരുന്പെട്ടി പോലീസ് മേൽനടപടികൾ സ്വീകരിച്ചശേഷം ഇരു മൃതദേഹങ്ങളും ബന്ധുക്കൾക്കു കൈമാറി. രമേശിന്റെ സംസ്കാരം ഇന്നു വീട്ടുവളപ്പിൽ നടക്കും.