കാസര്‍ഗോഡ്: ഇന്തോനേഷ്യന്‍ നാവികസേന പിടിച്ചുവച്ച ചരക്കുകപ്പലില്‍ കുടുങ്ങിയ നാലു മലയാളികളടക്കമുള്ള ഇന്ത്യക്കാരുടെ മോചനത്തിനായി കേന്ദ്രസര്‍ക്കാര്‍ നേരിട്ട് ഇടപെടുമെന്നു കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്.
മോചനം ഉടന്‍ സാധ്യമാകുമെന്നാണു പ്രതീക്ഷയെന്നും മന്ത്രി ട്വിറ്റര്‍ സന്ദേശത്തില്‍ പറഞ്ഞു. കാസര്‍ഗോഡ് ഉപ്പള പാറക്കട്ടയിലെ പി. കെ. മൂസക്കുഞ്ഞ്, കുമ്പള ആരിക്കാടിയിലെ കലന്തര്‍, കാസര്‍ഗോഡ് സ്വദേശി അനുതേജ്, പാലക്കാട് സ്വദേശി വിപിന്‍രാജ് എന്നിവരാണ് കപ്പലില്‍ അകപ്പെട്ട മലയാളി ജീവനക്കാര്‍. മുംബൈയില്‍നിന്ന് രാസപദാര്‍ഥങ്ങളുമായി സിംഗപ്പൂരിലേക്കു പുറപ്പെട്ട എസ്ജി പെഗാസസ് എന്ന കപ്പല്‍ മലാക്കാ കടലിടുക്കില്‍വച്ച് വഴിതെറ്റി ഇന്തോനേഷ്യന്‍ തീരത്തെത്തുകയായിരുന്നു.