കോട്ടയം: ഉന്നതവിദ്യാഭ്യാസരംഗത്തും സാന്പത്തിക പഠനരംഗത്തും സജീവമായി നിൽക്കുന്ന യുവജനങ്ങളെ ഒരുമിച്ചു ചേർത്തു അതാതു മേഖലകളിൽ അവർക്കുള്ള അറിവ് യുവജനങ്ങൾക്കും സമൂഹത്തിനും പൊതുവായി ലഭിക്കുകയും പ്രയോജനപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ കെസിവൈഎം ഹയർ എഡ്യൂക്കേഷൻ ആൻഡ് ഇക്കണോമിക് അഫെയർസ് റിസർച്ച് ഫോറം രൂപീകരിച്ചു.
40 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് കെസിവൈഎം സംഘടന ഇത്തരത്തിൽ ഉന്നത വിദ്യാഭ്യാസ രംഗത്തും സാന്പത്തിക ഗവേഷണ രംഗത്തും സജീവമായിട്ടുള്ള യുവജനങ്ങളെ ഒരുമിപ്പിക്കാനുള്ള ശ്രമം നടത്തുന്നത്. ക്രൈസ്തവ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്കും യുവജനങ്ങൾക്കും സർക്കാരിൽനിന്നും മറ്റ് ഇതര സ്ഥാപനങ്ങളിൽനിന്നും ലഭിക്കേണ്ടആനുകൂല്യങ്ങൾ, സ്കോളർഷിപ്പുകൾ തുടങ്ങിയവ നിഷേധിക്കപ്പെടുന്ന സാഹചര്യങ്ങൾ ഉണ്ടാകുന്പോൾ അതിനെതിരേ യുവജനങ്ങളെ സംഘടിതമായി ശക്തരാക്കുക എന്നതാണ് ഇത്തരത്തിലുള്ള ഫോറം രൂപീകരണം ലക്ഷ്യമാക്കുന്നതെന്നു സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴികാടൻ പറഞ്ഞു.
ഒരു രൂപതയിൽനിന്ന് ഒരു യുവാവ്, യുവതി എന്ന ക്രമത്തിൽ 64 പേരുള്ള സംസ്ഥാനതല കോർ ടീമിനാണ് പിഒസിയിൽ നടന്ന സമ്മേളനം രൂപം നൽകിയത്. ക്രൈസ്തവ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട ആളുകൾ ഉന്നത വിദ്യാഭ്യാസ രംഗത്തും സാന്പത്തിക- ഗവേഷണ രംഗങ്ങളിലും അവഗണിക്കപ്പെടുന്നതിനെതിരേ യുവജനങ്ങൾ സജ്ജരാകുക എന്നതാണ് ഫോറത്തിന്റെ പ്രധാന ലക്ഷ്യം.