കോട്ടയം: കടക്കെണിയും കർഷക ആത്മഹത്യകളും വിലത്തകർച്ചയും കാർഷികമേഖല തകർന്നടിഞ്ഞിരിക്കുന്പോൾ സംഘടിത കർഷക പ്രക്ഷോഭം കേരളത്തിൽ അനിവാര്യമാണെന്നു രാഷ്ട്രീയ കിസാൻ മഹാസംഘ് ദേശീയ ചെയർമാൻ ശിവകുമാർ ശർമ കക്കാജി. കോട്ടയം പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ ചേർന്ന കേരളത്തിലെ സ്വതന്ത്ര കർഷകപ്രസ്ഥാനങ്ങളുടെ നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നൂ കക്കാജി.
ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയാർ വി.സി. സെബാസ്റ്റ്യൻ അധ്യക്ഷതവഹിച്ചു. കടക്കെണിയും കർഷക ആത്മഹത്യകളും വിലത്തകർച്ചയും ഉദ്യോഗസ്ഥ പീഡനവും പെരുകുന്ന നാട്ടിൽ ഖജനാവിലെ കോടികൾ ചിലവഴിച്ചുള്ള സർക്കാർവക ചിങ്ങം ഒന്നിലെ കർഷകദിനാചരണം പ്രഹസനമാണ്. അന്നേദിവസം കേരളത്തിലെ കർഷകർ കർഷക കണ്ണീർദിനമായി പ്രതിഷേധിക്കണമെന്നും സെബാസ്റ്റ്യൻ ആഹ്വാനംചെയ്തു. കർഷകപ്രമുഖനായ സഖറിയാസ് തുടിപ്പാറയെ കക്കാജി പൊന്നാടയണിയിച്ച് ആദരിച്ചു.
കിസാൻമിത്ര ചെയർമാൻ ഡിജോ കാപ്പൻ, ജോണ്‍ ജോസഫ്, രാഷ്ട്രീയ കിസാൻ മഹാസംഘ് ദേശീയ കണ്‍വീനർ കെ.വി. ബിജു, സംസ്ഥാന ജനറൽ കണ്‍വീനർ പി.ടി. ജോണ്‍, ജോയി കണ്ണഞ്ചിറ (കോഴിക്കോട്), വി.ടി. ജോസഫ് (കണ്ണൂർ), സെബാസ്റ്റ്യൻ കുര്യൻ, ജോജി ജെ. പാലയ്ക്കലോടി, എബി ഐപ്പ്, ജോസി ജോസഫ് ചന്പക്കുളം എന്നിവർ പ്രസംഗിച്ചു.