കൊച്ചി: ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാന്‍ കേരള വിദ്യാഭ്യാസ ചട്ടം ഭേദഗതി ചെയ്തതു ചോദ്യം ചെയ്ത് എന്‍എസ്എസ് നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടി. എന്നാല്‍ ചട്ടം ഭേദഗതി ചെയ്തതു സ്റ്റേ ചെയ്യണമെന്ന ആവശ്യം സിംഗിള്‍ ബെഞ്ച് അനുവദിച്ചില്ല. ഹര്‍ജി 29ന് വീണ്ടും പരിഗണിക്കും.