കോട്ടയം: കേരള വിദ്യാർഥി കോൺഗ്രസ്-എം ജോസ് കെ.മാണി വിഭാഗം സംസ്ഥാന പ്രസിഡന്റായി അബേഷ് അലോഷ്യസ് പുല്ലാട്ടുകുന്നേലിനെ (പൂഞ്ഞാർ) തെരഞ്ഞെടുത്തു. അഡ്വ.ജോബ് മൈക്കിളിന്റെ അധ്യക്ഷതയിൽ കൂടിയ സംസ്ഥാന കമ്മിറ്റിയാണ് അബേഷിനെ തെരഞ്ഞെടുത്തത്.
ലോ അക്കാദമി ലോ കോളജ് അവസാന വർഷ എൽഎൽബി വിദ്യാർഥിയാണ്. ലോക അക്കാദമി സമരത്തിൽ വിദ്യാർഥി ഐക്യവേദി മുൻനിര നേതാവായിരുന്നു. അമൽ കെ.ജോയി കൊന്നയ്ക്കൽ (കണ്ണൂർ) - ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി, ടോബി സെബാസ്റ്റ്യൻ (കോട്ടയം), ജോമെറ്റ് ജോസഫ് (ഇടുക്കി), റിന്റോ തോപ്പിൽ (പത്തനംതിട്ട), രോഹൻ പൗലോസ് (കണ്ണൂർ), അലക്സാണ്ടർ സഖറിയാസ് കുതിരവേലി (കോട്ടയം) എന്നിവരെ സംസ്ഥാന അഡ്ഹോക്ക് ഹൈപവർ കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു.