കോട്ടയം: പ്രൈം മിനിസ്റ്റേഴ്സ് റിസർച്ച് ഫെലോഷിപ്പിന് (പിഎംആർഎഫ്) നെസ്റ്റ ബെന്നോ ജോസഫ് തെക്കേൽ തെരഞ്ഞെടുക്കപ്പെട്ടു. കെമിസ്ട്രിയിൽ പിഎച്ച്ഡി ഗവേഷണത്തിനായിട്ടാണു ഫെലോഷിപ്പ് ലഭിച്ചത്. ഇതിന്റെ ഭാഗമായി ബംഗളൂരു ഇന്ത്യൻ ഇസ്റ്റിറ്റ്യൂട്ട് ഒാഫ് സയൻസിൽ പ്രവേശനം ലഭിച്ചു. ഐസർ ഭോപ്പാലിൽനിന്ന് ഇന്റഗ്രേറ്റഡ് എംഎസ്സി പൂർത്തിക്കിയതിനു പിന്നാലെയാണ് ഫെലോഷിപ്പിനു തെരഞ്ഞെടുക്കപ്പെട്ടത്. മണിമലക്കുന്ന് ഗവൺമെന്റ് കോളജ് മുൻ പ്രിൻസിപ്പൽ കോട്ടയം പള്ളം തെക്കേൽ ഡോ.ബെന്നോ ജോസഫിന്റെയും കൃഷി വകുപ്പ് ജില്ലാ ഡപ്യൂട്ടി ഡയറക്ടർ (കോട്ടയം) മാഗി മെറീനയുടെയും മകളാണ്.