കോട്ടയം: ഓൾ കേരള കേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാനസമ്മേളനം 23, 24 തീയതികളിൽ തിരുവനന്തപുരം കഴക്കൂട്ടം അൽസാജ് കണ്വൻഷൻ സെന്ററിൽ നടക്കും. സംസ്ഥാനപ്രസിഡന്റ് ബാദുഷ കടലുണ്ടി ക്യാപ്റ്റനും ജനറൽ സെക്രട്ടറി പ്രിൻസ് ജോർജ് വൈസ്ക്യാപ്റ്റനും ട്രഷറർ സുനുകുമാർ മാനേജരുമായി വാഹന പ്രചാരണ ജാഥ 19നു തിരുവനന്തപുരത്തു സമാപിക്കും. ജാഥ ഇന്നലെ കോട്ടയം ജില്ലയിൽ പ്രചാരണം നടത്തി. പാലായിൽനിന്നും നിരവധി വാഹനങ്ങളുടെ അകന്പടിയോടെ ജാഥയെ കോട്ടയം നാഗന്പടം പോപ്പ് മൈതാനിയിൽ സ്വീകരിച്ചു. 24ന് രാവിലെ 11നു ചേരുന്ന പൊതുസമ്മേളനം സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. വിവിധ നേതാക്കൾ പ്രസംഗിക്കും.