കൊച്ചി: കേരള മീഡിയ അക്കാഡമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ ബിരുദാനന്തര ഡിപ്ലോമ കോഴ്സുകളിലേക്ക് നടത്തിയ പ്രവേശന പരീക്ഷയുടെ വെയിറ്റിംഗ് ലിസ്റ്റിലുള്ളവർക്കുള്ള അഭിമുഖം 26ന് നടത്തും. ജേർണലിസം ആൻഡ് കമ്യൂണിക്കേഷൻ, ടെലിവിഷൻ ജേർണലിസം, പബ്ലിക് റിലേഷൻസ് ആൻഡ് അഡ്വർടൈസിംഗ് എന്നീ കോഴ്സുകളിലേക്ക് വെയിറ്റിംഗ് ലിസ്റ്റിൽ ഇന്റർവ്യൂവിന് അറിയിപ്പ് കിട്ടിയ അപേക്ഷകർ 26ന് യോഗ്യത, വയസ്, ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം അക്കാഡമിയുടെ എറണാകുളം കാക്കനാട് സിവിൽ സ്റ്റേഷനു സമീപമുള്ള ഓഫീസിൽ രാവിലെ 10.30നു ഹാജരാകണം. അഡ്മിഷൻ ലഭിക്കുന്ന വിദ്യാർഥികൾ അഡ്മിഷൻ ഫീസായ 2000 രൂപ അടച്ച് സീറ്റ് ഉറപ്പാക്കാം. ഹോസ്റ്റൽ സൗകര്യം വേണ്ട പെണ്‍കുട്ടികൾ 300 രൂപ മുൻകൂർ അടയ്ക്കണം.