തിരുവനന്തപുരം: സംസ്ഥാനത്തെ നാലു സർക്കാർ ലോ കോളജുകളിലേയും സംസ്ഥാന സർക്കാരുമായി സീറ്റ് പങ്കിടുന്ന സ്വകാര്യ-സ്വാശ്രയ ലോ കോളജുകളിലേയും ത്രിവത്സര എൽഎൽബി കോഴ്സിലേക്ക് പ്രവേശനത്തിനായുള്ള രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് നടപടികൾ ഇന്ന് ആരംഭിക്കും.
നിലവിലുള്ള ഹയർ ഓപ്ഷനുകൾ രണ്ടാംഘട്ട അലോട്ട്മെന്റിൽ പരിഗണിക്കപ്പെടണമെങ്കിൽ വിദ്യാർഥികൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിലൂടെ ഓണ്‍ലൈൻ ഓപ്ഷൻ കണ്ഫർമേഷൻ നിർബന്ധമായും നടത്തണം. ഓപ്ഷൻ കണ്ഫർമേഷൻ നടത്തുന്നതിനും നിലവിലെ ഹയർ ഓപ്ഷനുകൾ പുനഃക്രമീകരിക്കുന്നതിനും ആവശ്യമില്ലാത്തവ റദ്ദാക്കുന്നതിനുമുള്ള സൗകര്യം വെബ്സൈറ്റിൽ ഇന്നു മുതൽ 22 വരെ വൈകുന്നേരം അഞ്ചുവരെ ലഭ്യമാണ്. രണ്ടാംഘട്ട അലോട്ട്മെന്റ് 23ന് പ്രസിദ്ധീകരിക്കും. അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർഥികൾ 24 മുതൽ 27 വരെയുള്ള തീയതികളിൽ കോളജുകളിൽ ഹാജരായി പ്രവേശനം നേടണം.