തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങളുടെ പിൻസീറ്റിൽ യാത്രചെയ്യുന്നവർ ഹെൽമറ്റ് നിർബന്ധമായും ധരിക്കണമെന്നും സീറ്റ് ബെൽറ്റുള്ള വാഹനങ്ങളിലെല്ലാം യാത്രക്കാർനിർബന്ധമായും ഉപയോഗിക്കണമെന്നും സംസ്ഥാന പോലീസ് മേധാവിയുടെ സർക്കുലർ.
സുപ്രീംകോടതിയുടെ ഉത്തരവുള്ള സാഹചര്യത്തിൽ അതു പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ പോലീസ് ശ്രദ്ധിക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപി സർക്കുലർ ഇറക്കി. നിയമലംഘനം കണ്ടെത്താൻ പോലീസ് ഉൗർജിതമായി പരിശ്രമിക്കണമെന്നും ഇതേക്കുറിച്ച് വ്യാപകമായ ബോധവത്കരണം നടത്തണമെന്നും ആവശ്യപ്പെട്ട് ഗതാഗത സെക്രട്ടറി കെ.ആർ.ജ്യോതിലാൽ ഡിജിപിക്ക് കത്തു നൽകിയിരുന്നു. ആവശ്യമായ തുടർനടപടിയെടുക്കണമെന്നു ഡിജിപി നിർദേശിച്ചു.