മലപ്പുറം: കേരള ബാങ്ക് രൂപീകരണത്തിൽ പ്രതിസന്ധിക്ക് മാറ്റമില്ല. മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിക്കാനുള്ള പ്രമേയം രണ്ടാം തവണയും വോട്ടിനിട്ട് തള്ളി. യുഡിഎഫ് എതിർപ്പ് തുടരുന്ന സാഹചര്യത്തിൽ മലപ്പുറത്തെ ഒഴിവാക്കി കേരള ബാങ്കിനു അനുമതി തേടി സർക്കാർ റിസർവ് ബാങ്കിനെ സമീപിക്കാനാണ് ഇനി സാധ്യത. കേരള ബാങ്കിൽ മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കൂടി ഉൾപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സഹകരണ വകുപ്പ് ജനറൽ ബോഡി യോഗം വിളിച്ചത്.
യോഗത്തിൽ അവതരിപ്പിച്ച ലയന പ്രമേയത്തെ കൂടുതൽ അംഗങ്ങളുള്ള യുഡിഎഫ് എതിർക്കുകയായിരുന്നു. 32 നെതിരെ 97 വോട്ടുകൾക്കാണ് പ്രമേയം പരാജയപ്പെട്ടത്. വോട്ടെടുപ്പിലെ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ ഹൈക്കോടതി ഉത്തരവ് പ്രകാരം ജില്ലാ കളക്ടറുടെ നിരീക്ഷണത്തിലായിരുന്നു ഇന്നലെ പൊതുയോഗം നടന്നത്. വോട്ടെടുപ്പ് പൂർണമായി വീഡിയോ കാമറ യിൽ പകർത്തുകയും ചെയ്തു.
ലയന പ്രമേയം അവതരിപ്പിക്കാൻ കഴിഞ്ഞ മാർച്ച് ഏഴിനാണ് ആദ്യ ജനറൽ ബോഡി യോഗം നടന്നത്. അന്നും യുഡിഎഫ് അംഗങ്ങൾ ശക്തമായി എതിർപ്പു പ്രകടിപ്പിച്ചതോടെ പ്രമേയം വോട്ടിനിട്ട് തള്ളുകയായിരുന്നു. തുടർന്നു സർക്കാർ ഇടപെട്ട് അനുനയനീക്കങ്ങൾക്കു ശ്രമിച്ചെങ്കിലും പരാജയമായിരുന്നു ഫലം.
പിന്നീട് കഴിഞ്ഞ ദിവസം സഹകരണ മന്ത്രി വിളിച്ചു ചേർത്ത സഹകാരികളുടെ യോഗത്തിലും യുഡിഎഫ് പ്രതിനിധികൾ പങ്കെടുത്തിരുന്നില്ല. മറ്റിടങ്ങളിലെ ജില്ലാ ബാങ്കുകൾ കേരള ബാങ്ക് രൂപീകരണ പ്രമേയത്തെ പിന്തുണച്ചെങ്കിലും മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ഇടഞ്ഞു നിൽക്കുന്നതാണ് സർക്കാരിനു തിരിച്ചടിയാകുന്നത്.