തിരുവനന്തപുരം: കെഎസ്യു സംസ്ഥാന വ്യാപകമായി ഇന്നു പഠിപ്പ് മുടക്കും. പിഎസ്സി, യൂണിവേഴ്സിറ്റി പരീക്ഷാ ക്രമക്കേടുകളിൽ സിബിഐ അന്വേഷണമാവശ്യപ്പെട്ടുകൊണ്ട് കെഎസ്യു സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്തിന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് പടിക്കൽ നടത്തിവരുന്ന നിരാഹാര സമരത്തിൽ സർക്കാർ സ്വീകരിക്കുന്ന നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ചാണ് സംസ്ഥാന കമ്മിറ്റി പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
ഹയർ സെക്കൻഡറി തലം വരെയുള്ള ക്ലാസുകളെ പഠിപ്പ് മുടക്കിൽനിന്നും ഒഴിവാക്കിയിട്ടുണ്ട്. നാളെ രാവിലെ മുതൽ ഞായറാഴ്ച രാവിലെ വരെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും കെഎസ്യു ജില്ലാ കമ്മിറ്റി രാപകൽ സമരം സംഘടിപ്പിക്കും.
ഹയർ സെക്കൻഡറി തലം വരെയുള്ള ക്ലാസുകളെ പഠിപ്പ് മുടക്കിൽനിന്നും ഒഴിവാക്കിയിട്ടുണ്ട്. നാളെ രാവിലെ മുതൽ ഞായറാഴ്ച രാവിലെ വരെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും കെഎസ്യു ജില്ലാ കമ്മിറ്റി രാപകൽ സമരം സംഘടിപ്പിക്കും.