കണ്ണൂർ: യൂണിവേഴ്സിറ്റി കോളജിലെ സംഭവങ്ങളുടെ വെളിച്ചത്തിൽ കലാലയങ്ങളിലെ അക്രമങ്ങൾ തടയാനും ജനാധിപത്യ സ്വാതന്ത്ര്യങ്ങളും പൗരാവകാശവും എല്ലാവർക്കും ലഭ്യമാക്കാനും നിർദേശങ്ങൾ സമർപ്പിക്കാൻ ജുഡീഷൽ അന്വേഷണത്തിന് സർക്കാർ തയാറാകണമെന്ന് മുഖ്യമന്ത്രിക്കയച്ച കത്തിൽ നിയമസഭാ കക്ഷി ഉപനേതാവ് കെ.സി. ജോസഫ് എംഎൽഎ ആവശ്യപ്പെട്ടു.
യൂണിവേഴ്സിറ്റി കോളജ്, എംജി കോളജ്, ഗവ. ആർട്സ് കോളജ് തുടങ്ങി നിരവധി കോളജുകളിൽ ഏക സംഘടനാവാദം ഉയർത്തി എസ്എഫ്ഐയും എബിവിപിയും നടത്തുന്ന ജനാധിപത്യ നിഷേധവും പൗരാവകാശ ധ്വംസനവും ജനാധിപത്യ കേരളത്തിനാകെ അപമാനകരമാണെന്നും തൊലിപ്പുറത്തെ ചികിത്സകൊണ്ട് ഇതിന് പരിഹാരമുണ്ടാക്കാൻ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.