കോട്ടയം: അധ്യാപക നിയമനാംഗീകാര തടസങ്ങൾ മാറ്റുക, ബ്രോക്കൺ സർവീസ് കോടതിയുത്തരവ് നടപ്പാക്കുക, കായികാധ്യാപക മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുക, ഹയർ സെക്കൻഡറി-ഹൈസ്കൂൾ ഏകീകരണത്തിലെ ആശങ്കകൾ പരിഹരിക്കുക, ശന്പള പരിഷ്കരണ നടപടികൾ ത്വരിതപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കെഎസ്ടിഎഫ് സംസ്ഥാന കമ്മിറ്റിയംഗങ്ങൾ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിനു മുന്പിൽ നാളെ ധർണ നടത്തുമെന്നു കെഎസ്ടിഎഫ് സംസ്ഥാന പ്രസിഡന്റ് ജയിംസ് കുര്യൻ, ജനറൽ സെക്രട്ടറി ബിജു എം.കെ. എന്നിവർ അറിയിച്ചു. മുൻ എംഎൽഎ ആന്റണി രാജു ധർണ ഉദ്ഘാടനം ചെയ്യും.