തിരുവനന്തപുരം: യൂണിവേഴിസിറ്റി കോളജിലെ കുത്തുകേസിലെ പ്രതികളുമായി കോളജിൽ എത്തി തെളിവെടുപ്പു നടത്താൻ ഇന്നലെയും സാധിച്ചില്ല. ഇന്നലെ വൈകുന്നേരം തെളിവെടുപ്പ് നടത്തുമെന്നായിരുന്നു പോലീസ് നേരത്തേ പറഞ്ഞത്. കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. അതിനാൽ ഇന്ന് രാവിലെ തന്നെ തെളിവെടുപ്പ് നടത്താനാണ് പോലീസ് ശ്രമം.
മൂന്നു ദിവസത്തേയക്കാണ് പ്രതികളായ ശിവരഞ്ജിത്തിനേയും നസീമിനേയും പോലീസ് കസ്റ്റഡിയിൽ വിട്ടത്. അഖിലിനെ കുത്തിയ കത്തി ഉൾപ്പെടെയുള്ളവ കണ്ടെത്തേണ്ടതായിട്ടുമുണ്ട്. പോലീസിന്റെ പ്രതിപ്പട്ടികയിലുള്ളവരിൽ ആറു പേരെയാണ് പിടികൂടിയിട്ടുള്ളത്.