തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിനു പുതിയ പ്രിൻസിപ്പലിനെ നിയമിച്ചു. തൃശൂർ ഗവണ്മെന്റ് കോളജ് പ്രിൻസിപ്പലായിരുന്ന സി.സി. ബാബുവിനെയാണ് ഇവിടേക്കു മാറ്റി നിയമിച്ചത്. നിലവിൽ പ്രിൻസിപ്പലിന്റെ ചുമതലയുണ്ടായിരുന്ന വിശ്വംഭരനെ ഒഴിവാക്കിയാണു പുതിയ പ്രിൻസിപ്പലിനെ നിയമിച്ചിട്ടുള്ളത്.
വിദ്യാർഥി സംഘട്ടനത്തെത്തുടർന്ന് അടച്ച കോളജിനു രണ്ടു ദിവസം കൂടി അവധി പ്രഖ്യാപിച്ചു. ഇന്നു ക്ലാസുകൾ തുടങ്ങാനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്. എന്നാൽ, ഇന്നലെ വിദ്യാർഥി സംഘടനകളുടെ പ്രതിഷേധം ശക്തമായതിനെത്തുടർന്നാണ് രണ്ടു ദിവസം കൂടി കോളജിനു അവധി നൽകാൻ തീരുമാനിക്കുകയായിരുന്നു.