മണ്ണാർക്കാട്: എംഇഎസ് കല്ലടി കോളജിൽ റാഗിംഗിൽ വിദ്യാർഥിയുടെ കർണപുടം അടിച്ചുപൊട്ടിച്ചു. ദേശീയ വുഷു ചാമ്പ്യനും ഒന്നാംവർഷ ബിരുദ വിദ്യാർത്ഥിയുമായ ആര്യമ്പാവ് കൊടക്കാട് ചേരേങ്ങൽതൊടി അബൂബക്കറിന്റെ മകൻ ദിൽഷാദിന്റെ ചെവിയാണ് സീനിയർ വിദ്യാർത്ഥികൾ അടിച്ചുപൊട്ടിച്ചത്.
കോളജിലെ ഉൗക്കൻസ് എന്ന സംഘമാണ് ആക്രമണത്തിനു പിന്നിലെന്നു ദിൽഷാദിന്റെ ബന്ധുക്കൾ പറഞ്ഞു. ഇത്തരം സംഘങ്ങളെ കോളജിൽ ഇല്ലാതാക്കാൻ കോളജ് അധികൃതരും പോലീസും ഇടപെടണമെന്ന് അവർ ആവശ്യപ്പെട്ടു.
ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിനായിരുന്നു സംഭവം. കോളജിനു മുന്നിലെ ബസ് സ്റ്റോപ്പിൽ നില്ക്കുകയായിരുന്ന ദിൽഷാദിനെ കൂട്ടമായി എത്തിയ സീനിയർ വിദ്യാർഥികൾ അസഭ്യം വിളിച്ച് ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ ദിൽഷാദിനെ മണ്ണാർക്കാട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പരിശോധിച്ചപ്പോഴാണ് കർണപുടം പൊട്ടിയതായി ഡോക്ടർമാർ പറഞ്ഞത്. വുഷു ദേശീയ ചാമ്പ്യൻഷിപ്പിൽ കഴിഞ്ഞതവണ ദിൽഷാദ് സ്വർണമെഡൽ നേടിയിരുന്നു.
അടുത്ത ശനിയാഴ്ചയാണ് ഈ വർഷത്തെ സംസ്ഥാന മീറ്റ്. ഓഗസ്റ്റിൽ ദേശീയ മീറ്റും നടക്കും. കർണപുടത്തിനു ഗുരുതരമായി പരിക്കേറ്റതിനാൽ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനാകുമോ എന്ന സംശയത്തിലാണ് ബന്ധുക്കൾ. മണ്ണാർക്കാട് മദർ കെയർ ഹോസ്പിറ്റലിൽ ചികിത്സയിലാണ് ദിൽഷാദ്.
കഴിഞ്ഞ രണ്ടുവർഷങ്ങളിലും എംഇഎസ് കല്ലടി കോളജിൽ ഇത്തരം സംഭവങ്ങളുണ്ടായിട്ടുണ്ട്. മുൻവർഷങ്ങളിൽ ഇത്തരക്കാർക്കെതിരേ കർശന നടപടി കോളജ് മാനേജ്മെന്റ് സ്വീകരിച്ചിരുന്നെങ്കിലും അതേ രീതിയിലുള്ള അക്രമ സംഭവങ്ങൾ കോളജിൽ ആവർത്തിക്കുകയാണ്. സംഭവത്തിൽ മണ്ണാർക്കാട് പോലീസ് അന്വേഷണം തുടങ്ങി.