തിരുവനന്തപുരം: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്നു വൈദ്യുതി മന്ത്രി എം.എം. മണിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സൂപ്പര്‍ സ്പെഷാലിറ്റി ബ്ലോക്കിലെ ന്യൂറോ സര്‍ജറി തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന മന്ത്രിയുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്നു ഡോക്ടർമാർ അറിയിച്ചു.