കൊച്ചി: കേരള സ്റ്റേറ്റ് ഫോർമർ എംഎൽഎ ഫോറത്തിന്റെ സംസ്ഥാന സമ്മേളനം 20 ന് എറണാകുളത്ത് നടക്കും. രാവിലെ പത്തിന് ടൗണ്‍ ഹാളിൽ നടക്കുന്ന സമ്മേളനം നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഫോറം ചെയർമാനും മുൻ നിയമസഭാ സ്പീക്കറുമായ എം.വിജയകുമാർ അധ്യക്ഷത വഹിക്കും.
മുൻ ഗവർണറും നിയമസഭാ സ്പീക്കറുമായിരുന്ന വക്കം പുരുഷോത്തമൻ, മുൻ ഗവർണർ ശങ്കരനാരായണൻ, 1957 നിയമസഭയിലെ ജീവിച്ചിരിക്കുന്ന ഏക നിയമസഭാംഗവും മുതിർന്ന നേതാവുമായ കെ.ആർ.ഗൗരിയമ്മ, മുൻ നിയമസഭാ സ്പീക്കർമാരായ പി.പി.തങ്കച്ചൻ, കെ. രാധാകൃഷ്ണൻ, തേറന്പിൽ രാമകൃഷ്ണൻ, വി.എം. സുധീരൻ, എൻ.ശക്തൻ എന്നിവരെ സമ്മേളനത്തിൽ ആദരിക്കും. 11.30ന് ജനറൽ ബോഡിയോഗം.