കൊച്ചി: അനധികൃത ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചവര്ക്കു തന്നെ തിരിച്ചു നല്കി ക്രിമിനല്‍ കേസ് എടുക്കുന്നതിനൊപ്പം പിഴത്തുക ഈടാക്കാന്‍ റവന്യു റിക്കവറിയടക്കമുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
അനധികൃത ഫ്ളക്സ് ബോര്‍ഡുകള്‍ക്കെതിരേ ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് ജസ്റ്റീസ് ദേവന് രാമചന്ദ്രന്റെ നിര്‍ദേശം. തദ്ദേശഭരണ വകുപ്പിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറി മൂന്നു ദിവസത്തിനുള്ളില്‍ ഇക്കാര്യം വ്യക്തമാക്കി തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കാനും കോടതി നിര്‍ദേശിച്ചു. ഉത്തരവു പാലിക്കുന്നില്ലെങ്കില്‍ ചീഫ് സെക്രട്ടറിയെ വിളിച്ചു വരുത്തേണ്ടി വരുമെന്നും കോടതി പറഞ്ഞു. ഹര്‍ജി പരിഗണിക്കവേ സംസ്ഥാനത്ത് ഫ്ളക്സ് ബോര്‍ഡുകള്‍ വ്യാപിക്കുന്നതായും കൂടുതല്‍ പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉണ്ടാവുന്നതായും അഡ്വക്കേറ്റ് കമ്മീഷന് ചൂണ്ടിക്കാട്ടിയിരുന്നു.
അനധികൃത ഫ്ളക്സ് ബോര്‍ഡുകളെക്കുറിച്ച് കളക്ടര്‍മാര്‍ സര്‍വേ നടത്തി റിപ്പോര്‍ട്ട് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്കും റീജണല്‍ ജോയിന്റ് ഡയറക്ടര്‍മാര്‍ക്കും നല്കാന് ജൂണ്‍ മൂന്നിന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതില്‍ തുടര്‍നടപടി ഉണ്ടാകാത്തതില്‍ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തി. ഈ മാസം 30ന് ഹര്‍ജി വീണ്ടും പരിഗണിക്കുമ്പോള്‍ ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ സര്‍ക്കാര്‍ അഭിഭാഷകന് അറിയിക്കണമെന്നും ഇടക്കാല ഉത്തരവില്‍ പറയുന്നു.
ഫ്ളക്സ് ബോര്‍ഡുകള്‍ നിരോധിക്കുന്നതുമായി ബന്ധപ്പെട്ട് 14 ഇടക്കാല ഉത്തരവുകള്‍ നല്‍കിയിട്ടും ഫ്ളക്സ് ബോര്‍ഡുകള്‍ ഇപ്പോഴും തുടരുന്നത് പരിതാപകരമാണ്. കളക്ടര്‍മാര്‍ സര്‍വേ നടത്തി റിപ്പോര്‍ട്ട് നല്‍കാനുള്ള മുന്‍ ഉത്തരവു നടപ്പാക്കുന്നതിന് സര്‍ക്കാര്‍ അഭിഭാഷകന് കൂടുതല്‍ സമയം തേടിയ സാഹചര്യത്തില്‍ ഉത്തരവു നടപ്പാക്കുന്നതിലുണ്ടായ വീഴ്ചയ്ക്ക് ചീഫ് സെക്രട്ടറിയെയും പ്രിന്‍സിപ്പല്‍ സെക്രട്ടറിയെയും വിളിച്ചു വരുത്തി ഇത്തവണ വിശദീകരണം തേടുന്നില്ല. എന്നാല്‍ അടുത്ത തവണ ഇതു പരിഗണിക്കും. പിഴ ഈടാക്കാന്‍ റവന്യു റിക്കവറി നടത്തിയാല്‍ തന്നെ അനധികൃത ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്ന പ്രവണത അവസാനിപ്പിക്കാന്‍ കഴിയുമെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവില്‍ പറയുന്നു.