കൊച്ചി: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതനായ മകന്റെ ചികിത്സയ്ക്കായി പിതാവ് എടുത്ത വായ്പ എഴുതിത്തള്ളാന്‍ ഉത്തരവിറക്കിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. ഇതു രേഖപ്പെടുത്തിയ സിംഗിള്‍ ബെഞ്ച് വായ്പ എഴുതിത്തള്ളണമെന്നാവശ്യപ്പെട്ട് പിതാവ് നല്കിയ ഹര്‍ജി തീര്‍പ്പാക്കി.
കാസര്‍ഗോഡ് ജില്ലയിലെ പെര്‍ള സഹകരണ ബാങ്കില്‍ നിന്ന് മകന്റെ ചികിത്സയ്ക്കായി വാസുദേവ നായിക് 2013ല്‍ 10,000 രൂപ വായ്പ എടുത്തിരുന്നു. എന്നാല്‍ മകന് 2017ല്‍ മരിച്ചു. ഇതിനിടെ തിരിച്ചടവു മുടങ്ങിയതോടെ ബാങ്ക് റവന്യു റിക്കവറി നടപടികള്‍ തുടങ്ങി. ഇതിനെതിരേ വാസുദേവ നായിക് നല്കിയ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിച്ചത്.
എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ വായ്പകള്‍ എഴുതിത്തള്ളാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിന്റെ ആനുകൂല്യം ലഭ്യമാക്കാന്‍ വാസുദേവ നായിക് അപേക്ഷ നല്‍കിയെങ്കിലും 2011ന് മുമ്പുള്ള വായ്പകള്‍ക്കാണ് ഇതു ബാധകമെന്ന് ചൂണ്ടിക്കാട്ടി ബാങ്ക് അധികൃതര്‍ അപേക്ഷ നിരസിച്ചു. തുടര്‍ന്നാണ് ഹര്ജിക്കാരന് ഹൈക്കോടതിയെ സമീപിച്ചത്.