പത്തനംതിട്ട: ഹൈക്കോടതി ഉത്തരവിനെത്തുടർന്നു നിലയ്ക്കൽ പാർക്കിംഗ് ഗ്രൗണ്ടിൽനിന്നു പന്പയിലേക്കു സ്വകാര്യ വാഹനങ്ങൾ കടത്തിവിടും.
കഴിഞ്ഞ പ്രളയകാലത്തിനുശേഷമാണു വാഹനങ്ങളുടെ പാർക്കിംഗ് പന്പയിൽ നിരോധിച്ചത്. പന്പയിലെ സ്ഥലപരിമിതിയാണു പ്രധാന പ്രശ്നമായത്. വാഹനങ്ങൾ നിലയ്ക്കലിൽ പാർക്ക് ചെയ്യിപ്പിക്കുകയും അവിടെനിന്നു കെഎസ്ആർടിസി ബസ് മാർഗം തീർഥാടകരെ പന്പയിൽ എത്തിക്കുകയുമായിരുന്നു ചെയ്തിരുന്നത്. ഇപ്പോൾ തിരക്ക് ഇല്ലാത്തതിനാലാണ് വാഹനം കടത്തിവിടാൻ കോടതി നിർദേശിച്ചത്. പന്പയിലേക്കു പോകുന്ന എല്ലാ വാഹനങ്ങളുടെയും വിവരങ്ങൾ ശേഖരിച്ചിട്ടാണ് കടത്തിവിടുന്നത്.